ഇന്ത്യയിലെ ആദ്യ ‘ഫ്രീലാന്‍സേഴ്സ് ക്ലബ്ബു’മായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതയെ ഒരു നൂതന ബിസിനസ്സാക്കി മാറ്റിയതിന്റെ കഥയാണ് എന്‍വറ ക്രിയേറ്റീവ് ഹബ്ബിന് പറയാനുള്ളത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫ്രീലാന്‍സേഴ്സ് ക്ലബ്ബ് പോലെയുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്ന എന്‍വറയുടെ സഹസ്ഥാപകന്‍ രജീഷ് തങ്ങളുടെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. കൗതുകം തുളുമ്പുന്ന ‘എന്‍വറ’ ശ്രദ്ധിക്കപ്പെടുന്ന ഒരു പേരെന്ന അന്വേഷണത്തിനൊടുവിലാണ് എന്വറയിലേക്ക് എത്തുന്നത്. പ്രകൃതി സംരക്ഷണമെന്ന് അര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് എന്‍വറ ഉടലെടുത്തത്. പ്രകൃതിയെ…