EnvaraIndia's first 'Award Winning Freelancer Digital marketing Company India's first 'Award Winning Freelancer Digital marketing Company

The ENVARA Creative Hub Hub is India’s first ‘Award Winning Freelancer Company Company

ഇന്ത്യയിലെ ആദ്യ ‘ഫ്രീലാന്‍സേഴ്‌സ് ക്ലബ്ബു’മായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ്

നുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതയെ ഒരു നൂതന ബിസിനസ്സാക്കി മാറ്റിയതിന്റെ കഥയാണ് എന്‍വറ ക്രിയേറ്റീവ് ഹബ്ബിന് പറയാനുള്ളത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫ്രീലാന്‍സേഴ്സ് ക്ലബ്ബ് പോലെയുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന എന്‍വറയുടെ സഹസ്ഥാപകന്‍ രജീഷ് തങ്ങളുടെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

best brand award kerala envara

best brand award kerala envara

കൗതുകം തുളുമ്പുന്ന ‘എന്‍വറ’

ശ്രദ്ധിക്കപ്പെടുന്ന ഒരു പേരെന്ന അന്വേഷണത്തിനൊടുവിലാണ് എന്‍വറയിലേക്ക് എത്തുന്നത്. പ്രകൃതി സംരക്ഷണമെന്ന് അര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് എന്‍വറ ഉടലെടുത്തത്. പ്രകൃതിയെ ചൂഷണം ചെയ്ത് പണം സമ്പാദിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടു തന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, മറ്റു ഡിജിറ്റല്‍ ഡിസ്‌പ്ലേ മാധ്യമങ്ങള്‍ എന്നിവയെല്ലാമുപയോഗിച്ച് ഒരു സംരംഭകന്റെ ഉല്‍പ്പന്നമോ സേവനമോ അല്ലെങ്കില്‍ ബ്രാന്‍ഡോ വിപണനം ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ഡിജിറ്റല്‍ രംഗത്തേക്ക് കടന്നുവരുന്ന വ്യാപാരികളുടെ സുഹൃത്താവുകയാണ് എന്‍വറ ക്രിയേറ്റീവ് ഹബ്ബ്.

പുതിയ ആശയങ്ങളും അഭിരുചിയുമുള്ളവര്‍ ഒന്നിക്കുന്നു

കാലിക്കറ്റില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സമയത്താണ്, ഒരു യാത്രയില്‍ പരപ്പനങ്ങാടിയിലെ റെയിവേ ലെവല്‍ക്രോസില്‍ നിന്നപ്പോള്‍ വെബ് ഡിസൈനറായ ഹരിലാലിനെ പരിചയപ്പെട്ടത്. ആ സമയത്ത് വെബ് ഡിസൈനിംഗും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്കുകളും ഒരുപാടു ലഭിക്കാറുണ്ടായിരുന്നു. തനിക്കു വരുന്ന പ്രോജക്ടുകള്‍ ക്രിയേറ്റീവ് ഫീല്‍ഡില്‍ ഒരുപാട് അനുഭവങ്ങളുള്ള ഹരിലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഹരിലാല്‍ ക്രീയേറ്റീവ് ടീമിന് നേതൃത്വം നല്‍കുകയും താന്‍ കമ്പനി നിയന്ത്രിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ 2010ല്‍ എന്‍വറ ക്രിയേറ്റീവ് ഹബ്ബ് പിറക്കുകയായിരുന്നു. ഈ സൗഹൃദമാകും ഒരുപക്ഷേ, ഇങ്ങനെയൊരു സംരംഭത്തിന് കാരണമായതും.

Harilal

ഹരിലാല്‍

നഗരത്തില്‍ നിന്നും വിട്ടുമാറിയുള്ള ബിസിനസ് സ്ട്രാറ്റജി ഒപ്പം ഫ്രീലാന്‍സേഴ്‌സ് ക്ലബ്ബും

ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ട് തന്നെയാണ് ഇത്തരത്തിലൊരു നീക്കം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് എന്‍വറയുടെ ഓഫീസ്. സ്ഥിരം ജോലിക്കാരെ നിയമിക്കുന്നതിലൂടെ ഏത് സ്ഥാപനങ്ങളുടെയും ചെലവ് വര്‍ധിക്കും. അതൊഴിവാക്കാന്‍ ഫ്രീലാന്‍സേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. ഫ്രീലാന്‍സായി ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെ ഒരുമിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. വര്‍ക്ക് പരിശോധിച്ച് വിവിധ പ്രോജക്ടുകള്‍ വിഭജിച്ച് കൊടുക്കുന്നതാണ് പതിവ്. ഇപ്പോള്‍ ഏഴുപേര്‍ അടങ്ങിയ സ്വന്തം ടീമും മുപ്പതോളം ക്രീയേറ്റീവ് ഫ്രീലാന്‍സേഴ്‌സും എന്‍വറയിലുണ്ട്.

എന്‍വറയുടെ പ്രവര്‍ത്തനങ്ങള്‍

വെബ് ഡിസൈനിംഗ്, വെബ് ഡെവലപ്‌മെന്റ്, വെബ് ഹോസ്റ്റിംഗ് എന്നിവയാണ് എന്‍വറയുടെ യുണീക് സെല്ലിംഗ് പോയിന്റ്. കൂടാതെ ഷോപ്പിംഗ് വെബ്സൈറ്റ്, കണ്ടന്റ് മാനേജ്മെന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, ക്രീയേറ്റീവ് വീഡിയോ, ലോഗോ ഡിസൈന്‍ എന്നിവയും എന്‍വറയുടെ പ്രവര്‍ത്തന മേഖലകളാണ്. ഇതുകൂടാതെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ചെയ്തു കൊടുന്നുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ സംരംഭകന് ആദ്യം വേണ്ടത് സ്വന്തമായി വെബ്‌സൈറ്റാണ്. എന്‍വറ ചെറുകിട വ്യവസായികള്‍ക്ക് മാത്രമല്ല, സെലിബ്രിറ്റീസിന്റെയും വെബ്‌പേജ് കൈകാര്യം ചെയ്യുന്നുണ്ട്. ചലച്ചിത്ര താരം അഞ്ജലി നായര്‍, ട്രെയിനര്‍ പി കെ നൈനാന്‍, ഇന്റര്‍ നാഷണല്‍ മജീഷ്യന്‍ ടോമി മാഞ്ഞൂരാന്‍ തുടങ്ങിയവരുടെ വെബ്പേജുകള്‍ കൈകാര്യം ചെയ്യുന്നത് എന്‍വറയാണ്. ഓണ്‍ലൈന്‍ വിപണനത്തിലെ നൂതന ആശയങ്ങളും അതിന്റെ സാധ്യതകളും വ്യാപാരി വ്യവസായികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സെമിനാറുകളും എന്‍വറ സംഘടിപ്പിച്ചുവരുന്നു. സോഷ്യല്‍ മീഡിയ പ്രമോഷനായി തങ്ങളെ സമീപിക്കുന്നവരില്‍ നിന്നും വന്‍തുക ഈടാക്കാതെ എങ്ങനെ സോഷ്യല്‍ മീഡിയ പ്രമോഷന്‍ ചെയ്യാം എന്നതിനും സഹായിക്കാറുണ്ട്. കേരളത്തിലെ ബെസ്റ്റ് ഡിജിറ്റല്‍ ബ്രാന്‍ഡായി ‘എന്റെ സംരംഭത്തിന്റെ’ ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് ബെസ്റ്റ് എന്റര്‍പ്രെണര്‍ അവാര്‍ഡ് 2018 എന്‍വറ ക്രിയേറ്റീവ് ഹബ്ബിന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

happy wheels

Posted on November 23, 2018 in news

Leave a reply

Your email address will not be published. Required fields are marked *

Back to Top